കോമൺവെൽത്ത് ഗെയിംസും ഹോക്കിയും
കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യൻ ഹോക്കി ടീം ഇതുവരെ കാഴ്ച്ച വെച്ചിട്ടുള്ളത്.
1998 മുതൽ ഹോക്കി കോമൺവെൽത്ത് ഗെയിംസിന്റെ ഒരു ഭാഗമാണ്.കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റെക്കോർഡുള്ള ഹോക്കി ടീം ഓസ്ട്രേലിയ ആണ്. കോമൺവെൽത്ത് ഗെയിംസിൽ ഹോക്കി നിലവിൽ വന്നതിനു ശേഷം നടന്ന എല്ലാ കോമൺവെൽത്ത് ഗെയിംസിലും ഓസ്ട്രേലിയൻ പുരുഷ ഹോക്കി ടീം സ്വർണ മെഡൽ നേടിയിട്ടുണ്ട്. വനിത ടീമും ഒട്ടും മോശമല്ല നാല് സ്വർണ മെഡലുകളാണ് വനിതാ ടീം തങ്ങളുടെ ഷെൽഫിൽ എത്തിച്ചിട്ടുള്ളത്.
കോമൺവെൽത്ത് ഗെയിംസ് ഹോക്കി മത്സരങ്ങളിലെ ഇന്ത്യയുടെ പ്രകടനം നമുക്ക് പരിശോധിക്കാം.പുരുഷ വിഭാഗം ഇന്ത്യക്ക് വേണ്ടി രണ്ടുതവണ വെള്ളി നേടിയപ്പോൾ (2010,2014)വനിതകൾ ആവട്ടെ ഒരു സ്വർണവും(2002)ഒരു വെള്ളിയും(2006) ഇന്ത്യയ്ക്ക് വേണ്ടി നേടി. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യൻ ഹോക്കി ടീം ഇതുവരെ കാഴ്ച്ച വെച്ചിട്ടുള്ളത്.
നിയമാവലികൾ
എതിർ ടീമിന്റെ ഗോൾ പോസ്റ്റിൽപന്ത് എത്തിക്കുന്നതിനെ ഒരു ഗോൾ ആയിട്ടാണ് ഹോക്കിയിൽ കണക്കുകൂട്ടുന്നത്.ഹോക്കിയിൽ ഫൗളുകൾ മൂന്നു തരത്തിൽ ആണുള്ളത് ഫ്രീ ഹിറ്റ്, പെനാൽറ്റി സ്ട്രോക്ക്, പെനാൽറ്റി കോർണർ. ഒരു മത്സരത്തിൽ രണ്ട് അമ്പയർമാരാണ് ഹോക്കിയിൽ ഉണ്ടാവുക. രണ്ട് പകുതികളിലും നിന്നു കൊണ്ടായിരിക്കും അമ്പയർമാർ കളി നിയന്ത്രിക്കുക. ഫൗളുകൾ വരുത്തുന്നവർക്ക് ഗ്രീൻ, യെല്ലോ, റെഡ് എന്നീ കാർഡുകളാണ് ഹോക്കിയിൽ ശിക്ഷയായി നൽകുക.
ഗ്രീൻ കാർഡ് ലഭിക്കുന്നവർക്ക് ഒരു താക്കീത് അമ്പയർ നൽകും. എന്നാൽ തെറ്റ് വീണ്ടും ആവർത്തിച്ചാൽ ഗ്രീൻ കാർഡ് ആയിരിക്കും നൽകുക.ഗ്രീൻ കാർഡ് നൽകിയാൽ അഞ്ചു മിനിറ്റു വരെ കളിക്കാരൻ പുറത്ത് നിൽക്കേണ്ടിവരും. എന്നാൽ ലഭിക്കുന്നത് റെഡ് കാർഡ് ആണെങ്കിൽ മത്സരത്തിൽ നിന്നും കളിക്കാരൻ പുറത്ത് പോകേണ്ടിവരും.
ബെർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ 10 ടീമുകൾ ആണ് പങ്കെടുക്കുക.അഞ്ച് ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുന്നത്.റൗണ്ട് റോബിൻ ഫോർമാറ്റിൽ ആയിരിക്കും ഓരോ ഗ്രൂപ്പിലെയും മത്സരങ്ങൾ നടക്കുക.ഇന്ത്യൻ വനിതാ ഹോക്കി ടീം ഗ്രൂപ്പ് എയിൽ മത്സരിക്കുമ്പോൾ ഇന്ത്യൻ പുരുഷ വിഭാഗം ഗ്രൂപ്പ് ബിയിൽ ആയിരിക്കും മത്സരിക്കുന്നത്.
പുരുഷ വനിതാ ടീമുകളുടെ ആദ്യ മത്സരം ഗാനക്കെതിരെ ആയിരിക്കും. ഇന്ത്യൻ വനിതാ ടീം ജൂലൈ 29 നും ഇന്ത്യൻ പുരുഷ ടീം ജൂലൈ 31നും ആദ്യ മത്സരത്തിനിറങ്ങും.കോമൺവെൽത്ത് ഗെയിംസിലെ ഹോക്കി മത്സരങ്ങൾ നടക്കുന്നത് ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിലും ബർമിംഗ്ഹാം സ്ക്വാഷ് സെന്ററിലും ആയിരിക്കും.